പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഏകജാലകം ഏര്‍പ്പെടുത്തണം: യൂത്ത് ലീഗ്
കോഴിക്കോട് : വിദേശ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്നവര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) നന്‍കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
പി.സി.സി പല രാജ്യങ്ങളിലും ഇപ്പോള്‍ നിര്‍ബന്ധമായിരിക്കയാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ദിവസങ്ങളോളം പല ഓഫിസുകളിലും പൊലിസ് സ്റ്റേഷനുകളിലും കയറിയിറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കേസില്‍പ്പെട്ടവര്‍ക്ക് പോലും കോടതി കുറ്റവിമുക്തനാക്കുകയോ സര്‍ക്കാര്‍ കേസ് പിന്‍വലിക്കുകയോ ചെയ്തതിന് ശേഷവും പി.സി.സി സര്‍ട്ടിഫിക്കറ്റിനായി ശുപാര്‍ശ നിഷേധിക്കുന്ന സമീപനമാണ് പൊലിസ് സ്വീകരിക്കുന്നതെന്ന്് ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."