കുത്തിനിറച്ച് എങ്ങനെ പോകും?
അപ്പീലുകളായിരുന്നു സ്‌കൂള്‍ കലോത്സവത്തിന്റെ താളം തെറ്റിച്ചത്. എന്നാല്‍ അപ്പീലുകള്‍ ഇല്ലെങ്കിലും ഒരിനത്തില്‍ തന്നെ അന്‍പതും അറുപതും പേര്‍ മത്സരിക്കുന്ന അവസ്ഥ സര്‍വകലാശാല കലോത്സവത്തില്‍ കാണാം. കാരണം മറ്റൊന്നുമല്ല കോളജ് തലത്തില്‍ നിന്നു കുട്ടികള്‍ നേരിട്ടു മത്സരിക്കാന്‍ എത്തുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ 105 കോളജുകളുണ്ട്. പിന്നെ മത്സരിക്കുന്നവരുടെ എണ്ണം പറയേണ്ടതില്ലല്ലോ..?
മലയാളം കവിതാരചന 84, പ്രബന്ധരചന 74, മലയാളം കവിതാലാപനം 71, ലളിതഗാനം പെണ്‍ 69, പ്രസംഗം (മലയാളം) 64 എന്നിങ്ങനെയാണ് മത്സരിക്കുന്നവരുടെ എണ്ണം. വിധികര്‍ത്താക്കളും മത്സരാര്‍ഥികളും സമയത്ത് മത്സരം നടത്തിത്തീര്‍ക്കാന്‍ സംഘാടകരും നന്നേ പാടുപെടുകയാണ്. ഇതിനൊരു പരിഹാരമായാണു പലരും സോണല്‍ കലോത്സവങ്ങളുടെ സാധ്യത മുന്നോട്ടു വയ്ക്കുന്നത്.
സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ള എന്‍ജിനിയറിങ് കോളജുകള്‍ വരും വര്‍ഷം ഈ കലോത്സവത്തിനുണ്ടാകില്ല. ഇവര്‍ പോയാലും 101 കോളജുകള്‍ നിലനില്‍ക്കും. ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കണ്ടേ മതിയാകൂ എന്നാണ് എല്ലാവരുടെയും അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."