HOME
DETAILS
MAL
ഹജ്ജ്: ഇരുന്നൂറിലേറെ പേര് യാത്ര റദ്ദാക്കി
backup
February 13 2018 | 02:02 AM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ ആദ്യഗഡുപണം അടക്കേണ്ട തിയതി ഇന്നലെ അവസാനിച്ചു. കഴിഞ്ഞ 24 മുതലാണ് ആദ്യ ഗഡുവായ 81,000 രൂപ അടക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
കഴിഞ്ഞ 31 ആയിരുന്നു അവസാന തിയതിയായി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ ആവശ്യം മുന്‍നിര്‍ത്തി 12 വരെ നീട്ടുകയായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇതുവരെയായി 10981 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇവരില്‍ ഇരൂന്നൂറിലേറെ പേര് യാത്ര റദ്ദാക്കിയിട്ടുണ്ട്. ഹജ്ജിന്റെ രണ്ടാംഗഡു പണം മക്ക, മദീന എന്നിവിടങ്ങളില്‍ താമസത്തിനുള്ള കെട്ടിടങ്ങളുടെ വാടക നിശ്ചയിച്ചതിനു ശേഷമായിരിക്കും തീരുമാനിക്കുക. സബ്സിഡി ഇല്ലാത്തതിനാല്‍ ഹജ്ജിന് ഇത്തവണ ചെലവേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."