HOME
DETAILS
MAL
ബസ്വറയില്‍ സഊദി കോണ്‍സുലേറ്റ് പുനഃസ്ഥാപിക്കുന്നു
backup
February 13 2018 | 02:02 AM
റിയാദ്: നീണ്ട 28 വര്‍ഷത്തിനുശേഷം ഇറാഖിലെ ബസ്വറയില്‍ സഊദി കോണ്‍സുലേറ്റ് ആരംഭിക്കുന്നു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും രണ്ടാഴ്ചയ്ക്കകം തന്നെ ഇറാഖിലെ ബസ്വറയില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇറാഖ് സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ താല്‍ക്കാലിക കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നതെങ്കിലും കോണ്‍സുലേറ്റിന് ആവശ്യമായ ഉദ്യോഗസ്ഥസംഘം ഉടന്‍ തന്നെ ബസ്വറയില്‍ എത്തിച്ചേരും. 1990ലെ രണ്ടാം ഗള്‍ഫ് യുദ്ധവേളയിലാണ് ബസ്വറയിലെ സഊദി കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത്. യുദ്ധത്തോടെ മുറിഞ്ഞ സഊദി-ഇറാഖ് നയതന്ത്രബന്ധം സദ്ദാം ഹുസൈനു ശേഷം വന്ന പുതിയ ഭരണത്തോടെയാണു പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."