കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു: എം.എം ഹസ്സന്‍
കൂത്തുപറമ്പ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍. യു.ഡി.എഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് കൂത്തുപറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ലീഡറായ എം.എം ഹസ്സന്‍. മോദി സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ച് ജനജീവിതം തകര്‍ക്കുമ്പോള്‍ റേഷന്‍ മുടക്കി കേരള ജനതയുടെ അന്നംമുടക്കുകയാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. വി സുരേന്ദ്രന്‍ അധ്യക്ഷനായി. ടി ശരത്ചന്ദ്രപ്രസാദ്, സലിം മടവൂര്‍, ടി.സി വിജയന്‍, സി.എ അജീര്‍, മുന്‍ മന്ത്രി കെ.പി മോഹനന്‍, പി.കെ ഫിറോസ്, കെ പ്രഭാകരന്‍, പി.കെ സതീശന്‍, സിജി തങ്കച്ചന്‍, സത്യന്‍ നരവൂര്‍, എ.ഡി മുസ്തഫ, കെ സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, വി.കെ കുഞ്ഞിരാമന്‍, എന്‍ ധനഞ്ജയന്‍, പൊട്ടങ്കണ്ടി അബദുല്ല, വി നാസര്‍, ജോര്‍ജ് വടകര, ലക്ഷ്മണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."