ഉ.കൊറിയക്കെതിരേ ഉപരോധത്തോടൊപ്പം നയതന്ത്ര ചര്‍ച്ചയും തുടരും: പെന്‍സ്
വാഷിങ്ടണ്‍: ഉ.കൊറിയക്കെതിരേ നേരത്തെ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്നതോടൊപ്പം ചര്‍ച്ചയ്ക്കും സന്നദ്ധമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. അമേരിക്കയില്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പെന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
ദ.കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്സിന്റെ പശ്ചാത്തലത്തില്‍ ഉ.കൊറിയ-ദ.കൊറിയ രാജ്യങ്ങള്‍ക്കിടയിലുണ്ടായ മഞ്ഞുരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് പെന്‍സിന്റെ പ്രതികരണം. ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
ഉ.കൊറിയയുമായി കൂടുതല്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ധാരണയായതായി പെന്‍സ് അറിയിച്ചു. ദ.കൊറിയയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇത്. ആദ്യം ദ.കൊറിയ ചര്‍ച്ച ആരംഭിക്കുമെന്നും പിന്നീട് വിഷയത്തില്‍ അമേരിക്ക ഇടപെടുമെന്നും പെന്‍സ് പറഞ്ഞു.
അതേസമയം, ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിയാന് ഉ.കൊറിയക്കെതിരേ സമ്മര്‍ദം ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."