രാഷ്ട്രീയക്കാര്‍ സംഘടിത വോട്ട്ബാങ്കിന് പിന്നാലെ: വെള്ളാപ്പള്ളി
തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ സംഘടിത വോട്ട്ബാങ്കിന് പിന്നാലെയെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി യോഗം തിരുവനന്തപുരം യൂണിയന്റെ മൂന്നാംഘട്ട മൈക്രോ ഫിനാന്‍സ് വായ്പാ വിതരണവും ഗുരുധര്‍മ്മ പ്രബോധനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നും ചതിക്കപ്പെട്ട വിഭാഗമാണ് ഈഴവ സമുദായം. ആരോടുകൂടിയാലും ചതിക്കപ്പെടുമെന്നതാണ് അവസ്ഥ.
മുന്നോക്ക സമുദായക്ഷേമത്തിന് വകുപ്പുണ്ടാക്കി കോടികളാണ് ചെലവഴിക്കുന്നത്. എന്നാല്‍, പിന്നോക്കക്കാര്‍ക്ക് വകുപ്പുമില്ല, നാഥനുമില്ല.
ഇതിന് കുറ്റക്കാര്‍ നമ്മള് തന്നെയാണ്. ഓഖി ദുരന്തസ്ഥലത്തുപോയ മുഖ്യമന്ത്രിക്ക് അതേ വാഹനത്തില്‍ തിരികെപോരാന്‍ കഴിഞ്ഞില്ല. ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രമുള്ളവരുടെ സംഘടിത ശക്തിയാണ് അതിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന് ചെയര്മാന് ഡി. പ്രേംരാജ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."