ഭിന്നശേഷിയുള്ളവര്‍ക്ക് 'കൈവല്യ' തൊഴില്‍ പുനരധിവാസ പദ്ധതി
പാലക്കാട്: എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് വകുപ്പ് മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന 'കൈവല്യ' പദ്ധതി പ്രകാരം തൊഴിലന്വേഷകരായ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതി പ്രകാരം അന്‍പത് ശതമാനം സബ്‌സിഡിയോടെ 50,000 വും ആവശ്യമെങ്കില്‍ 1,00000 വരെയും പലിശരഹിത വായ്പ നല്‍കും.
വായ്പ വ്യക്തിഗത സംരംഭങ്ങള്‍ക്കാണെങ്കിലും പ്രായോഗികമാവുകയാണെങ്കില്‍ സംയുക്ത സംരംഭത്തിനും അനുവദിക്കും. വായ്്പയക്ക് അപേക്ഷിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയരുത്. 21 നും 55 നും മധ്യേയാണ് പ്രായപരിധി.
സംരംഭം നടത്താന്‍ കഴിയാത്തത്ര അംഗവൈകല്യമുളളവര്‍ക്ക് അവരുടെ മാതാവ്, പിതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍ എന്നിവരെ ഉള്‍പ്പെടുത്തി വായ്പയ്ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍ സംരംഭത്തിന് വായ്പ ലഭിച്ചാലും എംപ്ലോയ്‌മെന്‍് എക്‌സ്‌ചേഞ്ച് വഴിയുളള നിയമനങ്ങള്‍ക്ക് ഈ വിഭാഗക്കാരെ പരിഗണിക്കും.
എന്നാല്‍ തൊഴില്‍രഹിത വേതനം ലഭിക്കില്ല. ജില്ലാ കലക്ടര്‍ ചെയര്‍മാനും സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിലെ സബ്‌റീജനല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കണ്‍വീനറുമായ സമിതിയുടെ അംഗീകാരത്തോടെയാവും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. മത്സര പരീക്ഷ, ഇന്‍ര്‍വ്യൂ പരീക്ഷാ പരിശീലനങ്ങളും പരീക്ഷയോടനുബന്ധിച്ചുളള ദിവസങ്ങളില്‍ തീവ്ര പരിശീലനം നല്‍കും.
ഭിന്നശേഷിയുളളവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് കൈവല്യ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചിറ്റൂരില്‍ ആരംഭിച്ച കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കൈവല്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."