HOME
DETAILS
MAL
ഓട്ടോകളില്‍ ഡിജിറ്റല്‍ മീറ്റര്‍ ഘടിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
February 13 2018 | 02:02 AM
കൊച്ചി: ഓട്ടോറിക്ഷകളില്‍ ഡിജിറ്റല്‍ മീറ്റര്‍ റീഡിങ് മെഷിന് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്. ഇക്കാര്യം ഗതാഗത കമ്മിഷണര്‍ പരിശോധിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. ഓട്ടത്തിനുശേഷം രസീത് നല്‍കുന്നകാര്യം പരിഗണിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനായ ഒ.കെ ഗോവിന്ദന് നമ്പ്യാര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് നടപടി.
ഫിറ്റ്നസ് ലഭിച്ചശേഷം മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്രചെയ്താലും അമിതചാര്‍ജ് ഈടാക്കിയാലും പരാതി നല്‍കാവുന്നതാണ്. യാത്രക്കാരുടെ നിലവാരവും പെരുമാറ്റവും കണക്കാക്കി ചാര്‍ജ് ഈടാക്കുന്ന നടപടിയാണ് കണ്ടുവരുന്നതെന്നും കമ്മിഷന് വിലയിരുത്തി. ഗതാഗത കമ്മിഷണറുടെ അഭിപ്രായം ലഭിച്ചശേഷം കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."