HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: അപേക്ഷ 28നകം സമര്‍പ്പിക്കണം
backup
February 13 2018 | 02:02 AM
തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്റെ പകര്‍പ്പ് എന്നിവയ്ക്കുള്ള അപേക്ഷ 28നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയം പേപ്പര്‍ ഒന്നിന് 600 രൂപയും ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേപ്പര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോറം വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 3നകം പ്രിന്‍സിപ്പല്‍മാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഫീസ് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്തെ ശാന്തിനഗര്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."