HOME
DETAILS
MAL
സിം കാര്‍ഡ് തട്ടിപ്പ്: പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി
backup
February 13 2018 | 02:02 AM
ഏറ്റുമാനൂര്‍: സിം കാര്‍ഡ് തട്ടിപ്പ് കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി 14 ദിവസംകൂടി നീട്ടി. ഏറ്റുമാനൂര്‍ കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയുടെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ കോളുകള്‍ സുനി ചെയ്തിരുന്നത്. ദീപക് എന്നയാളുടെ ആധാറിന്റെ വ്യാജ പകര്‍പ്പുണ്ടാക്കിയാണ് സിം കാര്‍ഡ് കരസ്ഥമാക്കിയത്. തൃശൂര്‍ ജയിലില്‍ നിന്നാണ് സുനിയെ ഇവിടെയെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."