ആര്.എസ്.എസ് ഭരണഘടനയെ വെല്ലുവിളിക്കുന്നു: പിണറായി
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആര്.എസ്.എസ് എന്ന് തെളിയിക്കുന്ന പ്രസ്താവനയാണ് മോഹന്‍ ഭാഗവത് ബിഹാറില്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭാഗവതിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തിനെതിരേ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയാറെടുക്കാന്‍ ആറുമാസം വേണമെങ്കില്‍ ആര്.എസ്.എസിന് വെറും മൂന്നുദിവസം മതിയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ അവകാശവാദം.
അപകടകരവും അമ്പരപ്പിക്കുന്നതുമായ പ്രസ്താവന പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്.എസ്.എസ് തയാറാകണം. ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ പ്രസ്താവനയോട് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."