അട്ടക്കുളങ്ങര സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കും: സി രവീന്ദ്രനാഥ്
തിരുവനന്തപുരം: അട്ടക്കുളങ്ങര സ്‌കൂളിനെ അക്കാദമിക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കി മാറ്റുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. പാരിസ്ഥിതിക സൗന്ദര്യം നിലനിര്‍ത്തി സ്‌കൂളിലെ പൗരാണിക മൂല്യമുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആദ്യത്തെ കലാകായികസാംസ്‌കാരിക പാര്‍ക്ക് അട്ടക്കുളങ്ങര സ്‌കൂളില്‍ ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനാണ് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
55,000 ക്ലാസുകള്‍ ഹൈടെക്കാക്കുന്നതിന് അറുനൂറു കോടി രൂപയുടെ പദ്ധതി ഈ വര്‍ഷം നടപ്പാക്കും. അധ്യാപക പരിശീലനത്തിനു പുതിയ പദ്ധതി തയ്യാറാക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം അടിമുടി മാറുന്നതോടൊപ്പം വിദ്യാര്‍ഥികളുടെ പഠനകാര്യങ്ങളില്‍ ഇടപെടുന്ന കാര്യത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും അവസരത്തിനൊത്തുയരണം. അടുത്ത അധ്യയന വര്‍ഷാരംഭത്തിനകം സ്‌കൂള്‍ പുതുക്കിപ്പണിയുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സ്‌കൂള്‍ സംരക്ഷണ സമിതി സെക്രട്ടറി ജി സജികുമാര്‍ സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ.വി. മോഹന്‍കുമാര്‍, ആര്‍ക്കിടെക്ട് ജി.ശങ്കര്‍, സ്‌കൂള്‍ സംരക്ഷണസമിതി പ്രസിഡന്റ് ഇ.എം. രാധ, പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍, ഹെഡ്മിസ്ട്രസ് യമുനാദേവി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."