തിരിച്ചടി ഭയന്നു; ഹരിയാന സര്‍ക്കാര്‍ ഇടപെട്ട് ജാട്ട് റാലി പിന്‍വലിപ്പിച്ചു
ചണ്ഡീഗഡ്: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന റാലിയ്ക്കെതിരായ പ്രതിഷേധം രൂക്ഷമാക്കിയ ജാട്ടുകളെ അനുനയിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ രംഗത്ത്.
2016ല്‍ സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ റാലിക്കിടയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ അമിത്ഷായുടെ റാലിക്കെതിരായ പ്രതിഷേധം പിന്‍വലിക്കാന്‍ ജാട്ടുകള്‍ തീരുമാനിച്ചു.
ഈ മാസം 15ന് ജീന്ദില്‍ അമിത് ഷായുടെ സന്ദര്‍ശനത്തോടെ ഒരു ലക്ഷം ബൈക്കുകള്‍ ഉപയോഗിച്ചുള്ള റാലി നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരേ ജാട്ടുകളും പ്രതിഷേധവുമായി രംഗത്തുവന്നു.
ഇതോടെ ജാട്ട് പ്രതിഷേധം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് ഇവര്‍ക്കെതിരായ എഫ്.ഐ.ആര് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അമിത് ഷായുടെ റാലി അലങ്കോലമാക്കുമെന്ന് അഖിലേന്ത്യാ ജാട്ട് ആരാക്ഷന്‍ സംഘര്‍ഷ് സമിതി(എ.ഐ.ജെ.എ.എസ്.എസ്) മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തുവരാന്‍ നിര്‍ബന്ധിതരായതെന്ന് ജാട്ടുകള്‍ അറിയിച്ചിരുന്നു. റാലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 150 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ ജീന്ദിലേക്ക് നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."