HOME
DETAILS
MAL
ട്രാവന്‍കൂര്‍ ടൈറ്റാനിയം നവീകരണം നടപ്പിലാക്കും: മന്ത്രി എ.സി മൊയ്തീന്‍
backup
February 18 2017 | 08:02 AM
തിരുവനന്തപുരം. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ നവീകരണം നടപ്പിലാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. നവീകരണത്തിനും, വൈവിദ്ധ്യവത്ക്കരണത്തിനും വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്‌സില്‍ മാനേജ്‌മെന്റിന്റേയും തൊഴിലാളി സംഘടനാ നേതാക്കന്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസത്തില്‍ മന്ത്രി സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വ്യവസായ സ്ഥാപനമാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ്. കഴിഞ്ഞ ദിവസങ്ങളില്‍ ചവറയിലെ കേരള മിനറല്‍സ്& മെറ്റല്‍സ്, കോട്ടയം ട്രാവന്‍കൂര്‍സിമെന്റ്‌സ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ നടപ്പിലാക്കുന്ന ഹരിതവല്‍കരണജൈവകൃഷി പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."