HOME
DETAILS

ജയലളിതയുടെ ചിത്രം നിയമസഭയില്‍ നിന്ന് നീക്കണം; ഡി.എം.കെ ഹരജി നല്‍കി

  
backup
February 13 2018 | 03:02 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8


ചെന്നൈ: മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രത്തിന്റെ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു. ഇതിനിടയില്‍ നിയമസഭയില്‍ നിന്ന് ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഡി.എം.കെ ഹരജി നല്‍കുകയും ചെയ്തു.
സ്പീക്കര്‍ പി. ധനപാലാണ് ചിത്രം അനാച്ഛാദനം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ മരിച്ചെങ്കിലും അവര്‍ക്കെതിരായ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള ഒരാളുടെ ഛായാ ചിത്രം നിയമസഭയില്‍ വയ്ക്കാന്‍ പാടില്ലെന്ന് ഡി.എം.കെ എം.എല്‍.എ ജെ അമ്പഴകന്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
നിയമസഭയില്‍ ജയലളിതയുടെ ഛായാചിത്രം വയ്ക്കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അമ്പഴകന്‍ പറഞ്ഞു. തമിഴ്‌നാട് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ഇതിനോട് പ്രതികരിച്ചത്. സഭയുടെ അന്തസും ആഭിജാത്യവും ഇല്ലാതാക്കുന്ന നടപടിയാണ് ഇതുവഴിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago