ഷോപ്പിയാന്‍ വെടിവയ്പ്: മേജര്‍ക്കെതിരേ നടപടി പാടില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ ഷോപ്പിയാനില്‍ വെടിവയ്പില്‍ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൈനികോദ്യോഗസ്ഥനുനേരെ നടപടിയെടുക്കരുതെന്ന് സുപ്രിം കോടതി.
കഴിഞ്ഞ മാസമാണ് ഷോപ്പിയാനില്‍ കല്ലേറ് നടത്തിയ നാട്ടുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. നടപടിക്കെതിരേ മേജര്‍ ആദിത്യ കുമാറിനെതിരേ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് ആദിത്യ കുമാറിന്റെ പിതാവ് ലഫ്, കേണല്‍ കരംവീര്‍ സിങാണ് സുപ്രിം കോടതിയെ സമീപിച്ചത്. സൈനിക ഉദ്യോഗസ്ഥനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തെറ്റാണെന്നും വെടിവയ്പ് നടന്ന സമയം സംഭവ സ്ഥലത്ത് ആദിത്യകുമാര്‍ ഉണ്ടായിരുന്നില്ലെന്നും കരംവീര്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം 27നാണ് ഷോപ്പിയാനില്‍ മൂന്നുപേര്‍ മരിക്കാനിടയായ വെടിവയ്പുണ്ടായത്. സൈന്യത്തിന്റെ വാഹനത്തിനു നേരെ നാട്ടുകാര്‍ നടത്തിയ കല്ലേറാണ് വെടിവയ്പിന് കാരണമായതെന്ന് സൈന്യം പറയുന്നു.
ഹരജി പരിഗണിച്ച സുപ്രിം കോടതി മേജര്‍ക്കെതിരേ തിടുക്കത്തില്‍ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കകം സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രത്തോടും ജമ്മു കശ്മിര്‍ സര്‍ക്കാരിനോടും സുപ്രിം കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."