HOME
DETAILS
MAL
സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലെത്തിക്കാന്‍ ബസ് ടൂര്‍ പദ്ധതി
backup
February 13 2018 | 03:02 AM
തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളെ നേരിട്ട് എത്തിക്കാന്‍ വിനോദ സഞ്ചാര വികസന കോര്പ്പറേഷന് ബസ് ടൂര്‍ പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് 15ന് രാവിലെ 10.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ബസ്സ് ഫ്ളാഗ് ഓഫ് ചെയ്യും.
ഗ്ലോറിയസ് തിരുവനന്തപുരം, മെസ്മറൈസിങ്ങ് കന്യാകുമാരി, റിഫ്രഷിങ് പൊന്മുടി, കൊച്ചി സ്പ്ലെണ്ടിണ്ട്, അള്മറ്റ് കൊച്ചി എന്നിങ്ങനെ അഞ്ച് ടൂറുകളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 24 സീറ്റ് വീതമുള്ള എ.സി ലക്ഷ്വറി ബസ്സുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് ബസുകള്‍ക്കായി 1കോടി 35 ലക്ഷം രൂപയാണ് ചിലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."