HOME
DETAILS

സഊദിയില്‍ മഴയുടെ ശക്തികുറഞ്ഞു; രക്ഷാ പ്രവര്‍ത്തനങ്ങള്‍ തകൃതിയാക്കി

  
backup
February 18 2017 | 16:02 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%81

റിയാദ്: സഊദിയില്‍ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ തിമിര്‍ത്താടിയ മഴയുടെ ശക്തി കുറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നു മുതല്‍ ആകാശം തെളിഞ്ഞതായിരുന്നു. ഇതിനകം തന്നെ വിവിധ സ്ഥലങ്ങളില്‍ കയറിയ വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ കഠിന ശ്രമം തുടരുകയാണ്.

വെള്ളത്തിലായ പല റോഡുളും ഹൈവേകളും അണ്ടര്‍ ഗ്രൗണ്ടുകളും ഗതാഗത യോഗ്യമാക്കുന്ന ശ്രമം തുടരുകയാണ്. മഴയെ തുടര്‍ന്ന് വെള്ളം കയറിയ അല്‍ ഖോബാര്‍- ദമ്മാം എയര്‍പോര്‍ട്ട് ഹൈവേ തുറന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ മഴയുടെ അളവ് കുറഞ്ഞത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് സഹായകമായി.

പൊലിസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ്, മുനിസിപ്പാലിറ്റി തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പലയിടത്തും ഇവര്‍ക്ക് സഹായകരമായി നാട്ടുകാരും രംഗത്തുണ്ട്. മലയിടിച്ചിലില്‍ തകര്‍ന്ന അബഹ ദര്‍ബ് ചുരം റോഡ് പൂര്‍ണമായി സഞ്ചാര യോഗ്യമാകാന്‍ ദിവസങ്ങള്‍ എടുക്കും.

അതേസമയം പലയിടങ്ങളിലും കനത്ത മഴയ്ക്കു ശേഷം മൂടല്‍ മഞ്ഞും മഞ്ഞു വീഴ്ചയും ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ മഴയും തണുപ്പും ശക്തി പ്രാപിച്ചത് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായി. അബഹയിലുണ്ടായ കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാകുന്നതിന് ഇടയാക്കിയ നിലക്ക് പദ്ധതി നടത്തിപ്പുകളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും താഴ്‌വരകള്‍ കൈയേറി അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അസീര്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ പറഞ്ഞു. പ്രളയക്കെടുതികളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago
No Image

വീട്ടിലെ ചെടികളെക്കുറിച്ചോരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; തൊട്ടുപിറകെ പൊലിസ് പിടിയിലായി ദമ്പതികൾ

National
  •  a month ago
No Image

ഗസ്സയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു

uae
  •  a month ago
No Image

'പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

National
  •  a month ago