യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
കണ്ണൂര്‍: മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി ഷുഹൈബാണ് മരിച്ചത്.
ഇന്നലെ രാത്രി 10.45ഓടെയായിരുന്നു അക്രമം. തെരൂരിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഷുഹൈബിനെ വാഹനത്തിലെത്തിയ ഒരുസംഘം ആളുകള്‍ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു.
അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നേരത്തെ എടയന്നൂരിലുണ്ടായ രാഷ്ട്രീയ അക്രമ കേസില്‍ പ്രതിയായിരുന്നു ഷുഹൈബ്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അക്രമം നടന്ന സ്ഥലത്ത് മട്ടന്നൂര്‍ സി.ഐ എ.വി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."