കൊച്ചിയില്‍ നിര്‍മിച്ച കപ്പല്‍ ഐ.സി.ജി.എസ് ആയുഷ് നീറ്റിലിറക്കി
കൊച്ചി:തീര രക്ഷാസേനയ്ക്കുവേണ്ടി എഫ്.പി.വി ശ്രേണിയില്‍ കൊച്ചി കപ്പല്‍ശാല നിര്‍മിച്ച അവസാനത്തെ കപ്പല്‍ ഐ.സി.ജി.എസ് ആയുഷ് നീറ്റിലിറക്കി.കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ എ.ആര്‍ കാര്‍വെയാണ് നീറ്റിലിറക്കിയത്.
ഏറെ സവിശേഷതകളുള്ള നിരീക്ഷണ കപ്പലായ ആയുഷിന് 50 മീറ്റര്‍ നീളമുണ്ട്. അത്യാധുനിക ആയുധങ്ങളും നിരീക്ഷണ ഉപകരണങ്ങളുമാണ് ഘടിപ്പിച്ചിട്ടുള്ളത്. അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന വിധത്തില്‍ മൂന്ന് ആധുനിക ഡീസല്‍ എന്‍ജിനുകളും മൂന്ന് റോള്‍സ് റോയ്‌സ് ജെറ്റുകളുമാണ് കപ്പലിനെ മുന്നോട്ട് നയിക്കുക.
1500 നോട്ടിക്കല്‍ മൈല്‍ വരെ, 33 നോട്ട് വേഗതയില്‍ സഞ്ചരിച്ച് നിരീക്ഷണം, രക്ഷാ പ്രവര്‍ത്തനം, ശത്രുനീക്കം തടയല്‍ തുടങ്ങിയവയ്ക്ക് സജ്ജമായ വിധത്തിലാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായുള്ള പശ്ചിമ തീര സുരക്ഷാ സേനയുടെ കീഴിയില്‍ കൃഷ്ണപട്ടണം കേന്ദ്രമാക്കിയാണ് 'ആയുഷ്' പ്രവര്‍ത്തിക്കുക.സുരക്ഷ, പ്രതിരോധം, അന്വേഷണത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും ആവശ്യമായ നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയാല്‍ മികവുറ്റതാണ് ആയുഷ് എന്ന് എ.ആര്‍ കാര്‍വെ വ്യക്തമാക്കി.
ചടങ്ങില്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു.എസ്.നായര്‍ മുഖ്യാതിഥിയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിങ് ഓഫിസര്‍ എ.നടരാജന്‍ സംബന്ധിച്ചു. 2010 ഒക്‌ടോബറിലാണ് 20 അതിവേഗ കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കൊച്ചി കപ്പല്‍ശാലക്ക് ലഭിച്ചത്. നിശ്ചിത സമയത്തിനും മൂന്ന് മാസം മുന്‍പാണ് കപ്പല്‍ശാല കപ്പലുകള്‍ നിര്‍മിച്ചുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."