ഹജ്ജ്;നേരിട്ട് അവസരം ലഭിക്കുന്നവര്‍ കൂടുതല്‍ കോഴിക്കോട്ട് നിന്ന്
കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് നേരിട്ട് അവസരം ലഭിച്ചവരില്‍ കൂടുതല്‍ കോഴിക്കോട് ജില്ലയില്‍ നിന്ന്.70 വയസിന് മുകളില്‍ പ്രായമുള്ളവരും സഹായികളുമടക്കം എ. വിഭാഗത്തില്‍ 1738 പേരും അഞ്ചാം തവണ അപേക്ഷകരായി 9082 പേരുമായി 10820 പേര്‍ക്കുമാണ് നേരിട്ട് അവസരം ലഭിക്കുക. ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് 3397 പേരാണുള്ളത്.
മലപ്പുറത്ത് നിന്ന് 2325 പേരുമുണ്ട്. പത്തനംതിട്ടയില്‍ നിന്ന് 39 പേരാണുള്ളത്. 82 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. 8895 അപേക്ഷകരാണ് തൃശൂരിന് വടക്കുള്ള ജില്ലകളില്‍ നിന്നുള്ളത്.
ഈ വര്‍ഷം 95,693 അപേക്ഷകളാണ് ലഭിച്ചത്. നാലാം വര്‍ഷ അപേക്ഷകര്‍ 14217 പേരുണ്ട്. പന്ത്രണ്ടായിരത്തിലേറെ സീറ്റുകളാണ് കേരളം പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ യാത്ര സജ്ജീകരിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ അവസാന നിമിഷം വരെ ഒഴിവുവരുന്ന സീറ്റുകള്‍ കേരളത്തിന് ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."