ശിഹാബ് തങ്ങള്‍ ഡിസ്റ്റന്‍സ് പ്രോഗ്രാം 28 വരെ അപേക്ഷിക്കാം
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഡിസ്റ്റന്‍സ് പ്രോഗ്രാമിന്റെ പഠന കേന്ദ്രങ്ങള്‍ക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം. ജാമിഅയുടെ ബഹുജന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ദ്വിവത്സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നത്.
സമസ്തക്ക് കീഴിലുള്ള മഹല്ലുജമാഅത്തുകള്‍, മദ്‌റസകള്‍, മറ്റു സ്ഥാപനങ്ങള്‍, കീഴ്ഘടകങ്ങളുടെ പ്രാദേശിക യൂനിറ്റുകള്‍, പ്രവാസി സംഘടനകള്‍, അനുഭാവം പുലര്‍ത്തുന്ന സംഘടനകളുടെ കീഴിലും സ്റ്റഡി സെന്ററുകള്‍ അനുവദിക്കും.
തിരഞ്ഞെടുക്കപ്പെട്ട സൂറത്തുകള്‍, ആയത്തുകള്‍, ഖുര്‍ആനില്‍ വന്ന ദിക്‌റുകള്‍, ദുആകള്‍, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാന കര്‍മങ്ങളുടെയും വിവാഹം, കച്ചവടം, തുടങ്ങിയ ഇടപാടുകളിലെയും കര്‍മശാസ്ത്ര പാഠങ്ങള്‍, വിശ്വാസ കാര്യങ്ങള്‍, ചരിത്രം, ശാസ്ത്രം അനുബന്ധ കാര്യങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതാണ് പാഠ്യപദ്ധതി.
എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് കോഴ്‌സ് സംവിധാനിച്ചിരിക്കുന്നത്. മദ്‌റസാ പ്രായം കഴിഞ്ഞ, ദീനീപഠനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രവേശനം നല്‍കും.
രജിസ്‌ട്രേഷന്‍, സ്റ്റഡിമെറ്റീരിയലുകള്‍ പഠിതാക്കള്‍ക്ക് കൈമാറല്‍, പരീക്ഷാസെന്റര്‍ നടത്തിപ്പ്, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയായിരിക്കും സെന്ററുകളുടെ ചുമതലകള്‍. വിവരങ്ങള്‍ക്ക് ംംം.ഷമാശമിീീൃശ്യമ.ീൃഴ എന്ന വെബ്‌സൈറ്റിലോ 9249118304, 9747399584 എന്ന നമ്പറിലോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."