കൊച്ചി കപ്പല്‍ശാലയില്‍ ഒഎന്‍ജിസിയുടെ കപ്പല്‍ പൊട്ടിത്തെറിച്ചു; അഞ്ചു മരണം
കൊച്ചി: കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ചു പേരും മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്,കൊച്ചി സ്വദേശി ഉണ്ണികൃഷ്ണൻ, എരൂർ സ്വദേശി കണ്ണൻ, ആലപ്പുഴ തുറവൂർ സ്വദേശി ജെയിൻ എന്നിവരാണ് മരിച്ചത്. അഭിലാഷ്, സച്ചു, ജയ്സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ഒ.എന്‍.ജിസിയുടെ സാഗര്‍ ഭൂഷണ് എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.
കപ്പലിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിനായി മുന്നിലും പിന്നിലും ഉള്ള ടാങ്കുകളില്‍ വെള്ളം നിറയ്ക്കാറുണ്ട്. ഇതില്‍ മുന്നിലുള്ള ടാങ്കാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നു കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എന്‍പി ദിനേശ് അറിയിച്ചു. തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണര്‍ വ്യക്തമാക്കി. കപ്പലില്‍ ആരും കുടുങ്ങിക്കിടപ്പില്ല.
നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."