ജില്ലാതല ക്ഷീരദിനാഘോഷം നാളെ വൈക്കത്ത്
കോട്ടയം: ക്ഷീരദീനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് വൈക്കം ഗവ. ആശുപത്രിയില്‍ രാവിലെ 11 ന് സി. കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചൂടുപാല്‍ വിതരണം ചെയ്താണ് ഉദ്ഘാടനം നിര്‍വഹിക്കുക. അംഗനവാടികളിലും ആശുപത്രികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചൂടുപാല്‍ വിതരണവും വൃക്ഷതൈ നടീലും ഉപഭോക്തൃ മുഖാമുഖവും സംഘടിപ്പക്കും. വൈക്കം നഗരസഭാ അധ്യക്ഷന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ക്ഷീരദിന സന്ദേശം നല്‍കും. ആശുപത്രിയിലേക്ക് സംഭാവനയായി ലഭിച്ച പള്‍സ് ഓക്‌സി മീറ്റര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിക്കും.
ക്ഷീര സംഘത്തിനുളള കെട്ടടി നിര്‍മ്മാണ ധനസഹായ വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വൈ ജയകുമാരി നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സാബു പി മണലൊടി (ഉദയനാപുരം), പി. വി ഹരിക്കുട്ടന്‍ (മറവന്‍തുരുത്ത്), ചിത്രലേഖ (ചെമ്പ്), എന്‍.കെ. ശകുന്തള (വെച്ചൂര്‍), ടി.എസ് സെബാസ്റ്റ്യന്‍ (ടി.വി പുരം), ലിജി സലഞ്ജ് രാജ് (തലയാഴം), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ.കെ. രഞ്ജിത്, ആശുപത്രി സൂപ്രണ്ട് ഡോ.ഗീത കെ. നായര്‍, മടിയത്തറ ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.ജി മഞ്ജു, വിവിധ ക്ഷീരസംഘം ഭാരവാഹികളായ ടി.ആര്‍ സുഗതന്‍, എം.പി. കൃഷ്ണയ്യര്‍, യു.ബേബി, കെ.എം. വിനോഭായി, സി.കെ സനില്‍, പി. പ്രമോദ് എന്നിവര്‍ സംസാരിക്കും. ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ എം.രാജേഷ്, സിനി എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് പാല്‍ ഉപഭോക്തൃ മുഖാമുഖം നടത്തും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയക്ടര്‍ ടോം സി ആന്റണി സ്വാഗതവും വൈക്കം ക്ഷീരവികസന ഓഫീസര്‍ കെ. ശിവദാസന്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."