HOME
DETAILS
MAL
ശുഹൈബിന്റെ മരണവാര്‍ത്ത: ഖത്തറിലെ പ്രസംഗവേദിയില്‍ വികാരാധീതനായി കെ. സുധാകരന്
backup
February 13 2018 | 06:02 AM
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ മരണവാര്‍ത്തയറിഞ്ഞ് വികാരാധീതനായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ഖത്തറില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് സുധാകരന് ശുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞത്.
വേദിയില്‍ തന്നെയുള്ള മറ്റൊരു കോണ്‍ഗ്രസ് പ്രവര്ത്തകന് കെ.സുധാകരന്റെ പ്രസംഗത്തിനിടെ ശുഹൈബിന്റെ വേര്‍പാട് സംബന്ധിച്ച കുറിപ്പ് അദ്ദേഹത്തിന് കൈമാറുകയായിരുന്നു. കുറിപ്പ് വായിച്ച സുധാകരന് നമുക്ക് ഒരു പ്രവര്ത്തകന് നഷ്ടപ്പെട്ടുവെന്ന് പറയുകയും വിങ്ങിപ്പൊട്ടുകയുമായിരുന്നു. തുടര്‍ന്ന് തനിക്ക് പ്രസംഗം മുഴുമിക്കാന്‍ കഴിയില്ലെന്നും താന്‍ ഉടന്‍തന്നെ നാട്ടിലേക്ക് മടങ്ങുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്നലെ രാത്രിയോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."