HOME
DETAILS

എരുമേലിയില്‍ ദേവസ്വംബോര്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കും

  
backup
May 31 2016 | 04:05 AM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82%e0%b4%ac%e0%b5%8b%e0%b4%b0

എരുമേലി: എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍ . ഭാവിയില്‍ ഇത് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയാക്കി മാറ്റുവാനുളള പ്രവര്‍ത്തനങ്ങളുമായി ബോര്‍ഡ് മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
 എരുമേലി ക്ഷേത്രത്തിന്റെ സമഗ്ര വികസനവും ദേശീയ ക്ഷേത്രമാക്കി ഉയര്‍ത്തലും സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് എരുമേലി ദേവസ്വം ബോര്‍ഡ് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷംതോറും നാലുകോടിയിലധികം അയ്യപ്പഭക്തന്മാര്‍ ദര്‍ശനത്തിനെത്തുന്ന ശബരിമല ക്ഷേത്രത്തില്‍ മുപ്പതോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ദര്‍ശനത്തിനെത്തിയതായും ഹൈന്ദവ സമൂഹത്തിന്റെ ദേശാന്തര തീര്‍ത്ഥാടന കേന്ദ്രമായി ശബരിമല മാറിക്കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. എരുമേലി വികസനവുമായി ബന്ധപ്പെട്ട് സമഗ്രവികസന മാസ്റ്റര്‍പ്ലാന്‍ കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ക്ക് ദേവസ്വം ബോര്‍ഡ് സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പരമ്പരാഗത പാത സംരക്ഷിക്കുവാനും വികസന പൂര്‍ത്തീകരണത്തിനായും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു. മൂന്നു ജില്ലകളുടെ സംഗമ സ്ഥാനമായ എരുമേലിയെ ശബരിമലയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പ്രധാന പട്ടണമായി മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരി റെയില്‍വെ യാഥാര്‍ത്ഥ്യമാക്കല്‍, കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം, എരുമേലി ടൗണ്‍ഷിപ്പ്, വലിയതോട് നവീകരണം, ശാശ്വതവും സുസ്ഥിരവുമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംസ്‌ക്കരണ സംവിധാനം തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകളും തദ്ദേശ സ്വയംഭരണ വകുപ്പും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് എരുമേലിയുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുന്നതിന് ചര്‍ച്ചയില്‍ തീരുമാനമെടുത്തു.
യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, ജമാഅത്ത്, ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍, ബോര്‍ഡംഗം അജയ് തറയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍, കെ.ആര്‍ മോഹന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago