കേരളാ അഡ്മിനിസ്ട്രേറ്റ് രൂപീകരണം: രാപ്പകല്‍ സമരം നാളെ
തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റ് രൂപീകരണത്തിനെതിരേയുള്ള ജീവനക്കാരുടെ രാപ്പകല്‍ സമരം നാളെ നടക്കും. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ഉദ്ഘാടനം ചെയ്യും. 200 ഓളം ജീവനക്കാര്‍ രാപ്പകല്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കും. സി.പി.എം അനുകൂല സംഘടനയായ കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് ഒഴികെയുള്ള സംഘടനകളാണ് സമരരംഗത്തുള്ളത്. നിയമസഭ നടക്കുന്ന 27 മുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
എന്നാല്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്വിസിനെതിരേ സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ നടത്തിവരുന്ന സമരത്തില്‍ ഭരണപരിഷ്കാര കമ്മിഷന് ഇടപെടില്ലെന്ന് ചെയര്മാന് വി.എസ് അച്യുതാനന്ദന് വ്യക്തമാക്കി. കെ.എ.എസിനെക്കുറിച്ച് പഠനം നടത്തണമെന്ന ജീവനക്കാരുടെ ആവശ്യം കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ല. കമ്മിഷനെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്ന പരാതി ഉന്നയിച്ച അംഗം സി.പി നായരുടെ മുന്നില്‍ വച്ചുതന്നെയാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്.
കെ.എ.എസ് കമ്മിഷന്റെ പരിഗണനയില്‍ വരുന്നതല്ലെന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞത്. അതേസമയം കെ.എ.എസ് വിരുദ്ധ സമരക്കാര്‍ നേരത്തെ കമ്മിഷന് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."