ഗുണ്ടാവാഴ്ചയ്ക്കെതിരേ പ്രതിപക്ഷ നേതാവിന്റെ സത്യഗ്രഹം
ആലപ്പുഴ: ഗുണ്ടാസംഘങ്ങള്‍ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യഗ്രഹം നടത്തി. രാവിലെ ഏഴിന് ഹരിപ്പാട് മാധവ ജങ്ഷനില്‍ തയാറാക്കിയ പന്തലിലായിരുന്നു സത്യഗ്രഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തുളളവരും മത-സാമുദായിക, ജീവകാരുണ്യ പ്രവര്‍ത്തകരും സമരപന്തലിലെത്തി. പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കുശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ ആന്റണി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് എന്നിവര്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി.ആര് ജയപ്രകാശ്, ബി. ബാബുപ്രസാദ്, ലതികാ സുഭാഷ്, ട്രഷറര്‍ അഡ്വ.ജോണ്സണ് എബ്രാഹം, സെക്രട്ടറിമാരായ എം.കെ അബ്ദുള്‍ ഗഫൂര്‍ ഹാജി, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എ. ത്രിവിക്രമന്‍ തമ്പി, കെ.പി ശ്രീകുമാര്‍, യു.ഡി.എഫ് ജില്ലാ ചെയര്മാന് എം. മുരളി ശാന്തിഗിരി ഗുരുരത്നജ്ഞാന തപസ്വി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."