ശില്‍പശാലയും ചിത്രപ്രദര്‍ശനവും ഇന്ന്
വൈക്കം: തലയാഴം പഞ്ചായത്തിലെ പ്രമുഖ സാംസ്‌ക്കാരിക കേന്ദ്രമായ യംഗ് മെന്‍സ് ക്ലബ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ശില്‍പശാലയും ചിത്രപ്രദര്‍ശനവും നടത്തുന്നു.
ശില്‍പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ചിത്ര പ്രദര്‍ശനത്തിനായി അവര്‍ വരച്ച ചിത്രങ്ങള്‍ ലൈബ്രറിയില്‍ ഏല്‍പ്പിക്കണം.
ശില്‍പശാലയുടെ ഉദ്ഘാടനം ഉല്ലല എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ പിള്ള നിര്‍വ്വഹിക്കും. ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതം പറയും. കെഎസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. കെ.രഞ്ജിത്ത്, ജയശ്രീ, റ്റി.കെ ഗോപി, കെ നാരായണന്‍ നായര്‍, കെ.സി കുമാരന്‍, എസ് ദേവരാജന്‍, പി.എസ് പുഷ്‌ക്കരന്‍, പി.വി സലിം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് നിര്‍വ്വഹിക്കും. കോട്ടയം കെഎസ് എസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രസിഡന്റ് അജിത് ശങ്കര്‍ ശില്‍പശാല നയിക്കും.
ചിത്രകലാ അദ്ധ്യാപിക എം.കെ രാധാമണിയമ്മ മൊമന്റോ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."