ഹാഫിസ് സഈദിന്റെ പ്രവര്‍ത്തനങ്ങളെ പാകിസ്താന്‍ നിരീക്ഷിക്കും
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെതിരേ പാകിസ്താന്‍ കടുത്ത നടപടിക്കൊരുങ്ങുന്നു. ഹാഫിസ് സഈദിനെയും അദ്ദേഹത്തിന്റെ സംഘടയുടെ പ്രവര്‍ത്തനങ്ങളെയും ഭീകരവിരുദ്ധ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പാക് ദിനപത്രമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാമത്തെ പട്ടികയിലാണ് ഹാഫിസ് സഈദിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയമപ്രകാരം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോപണവിധേയനായ വ്യക്തിയെ സര്‍ക്കാരിന് നിരീക്ഷിക്കാം. അതോടൊപ്പം ഇയാളുടെ പ്രവര്‍ത്തനങ്ങളെന്താണെന്നും കാണിച്ച് സമീപപ്രദേശത്തുള്ള പൊലിസിന് നിത്യേന റിപ്പോര്‍ട്ട് ചെയ്യണം. ഫെഡറല്‍ ആഭ്യന്തര മന്ത്രാലയമാണ് ഹാഫിസ് സഈദിന്റെ പേര് ഭീകരവിരുദ്ധ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."