കുട്ടികളുടെ ജനിതകരോഗങ്ങള്‍ ഇനി എളുപ്പത്തില്‍ കണ്ടുപിടിക്കാം
രക്തകുറവ്, അപസ്മാരം, പരിണാമപരമായ വൈകല്യങ്ങള്‍ ഉള്‍പ്പെടെയുള്ള 193 ജനിതകരോഗങ്ങളെ ലളിതമായ ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടുപിടിക്കാമെന്ന് ശാസ്ത്രജ്ഞര്‍.
ഈ ടെസ്റ്റിനെ സീമാ4 നറ്റാലിസ് അഥവാ നവജാത സ്‌ക്രീനിങ് ടെസ്റ്റ് എന്നാണ് വിളിക്കുന്നത്. നവജാത ശിശുവിന്റെ ഉമനീര്‍ ഉപയോഗിച്ചു വീട്ടിലിരുന്ന് തന്നെ മതാപിതാക്കള്‍ക്ക് കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് മനസിലാക്കാന്‍ സാധിക്കും.
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശിശുവിന്റെ ജീനുകളെ വിശകലനം ചെയ്യുന്നതിനായി വിപുലമായ ഡിഎന്‍എ രീതിയാണ് ഉപയോഗിക്കുന്നത്. 10 വയസുവരെയുള്ള കുട്ടികള്‍ക്ക് മാത്രമെ ഈ ടെസ്റ്റ് നടത്താന്‍ പാടുള്ളു.
ഈ ടെസ്റ്റിലൂടെ കുടുംബങ്ങള്‍ക്ക് ജനിതകരോഗങ്ങളെ വളരെ പെട്ടെന്നു തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് സിമാ4യുടെ സിഇഒ എറിക് സ്‌കേഡറ്റ് പറഞ്ഞു.
സിമാ4 നട്ടാലിസ് ഓണ്‍ലൈനായിട്ട് വാങ്ങാന്‍ സാധിക്കുന്നതാണ്. ആദ്യകാലങ്ങളില്‍ കുട്ടി 38 മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നു മനസിലാക്കാനും ഇതിലൂടെ സാധിക്കും.
ടെസ്റ്റില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട മരുന്നുകളെ കുറിച്ച് കൃത്യമായി മനസിലാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."