HOME
DETAILS

മഴ കുറഞ്ഞു; സഊദിയില്‍ രക്ഷാ പ്രവര്‍ത്തനം തകൃതി

  
backup
February 18 2017 | 21:02 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d

 

റിയാദ്: സഊദിയില്‍ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ തിമിര്‍ത്തുപെയ്ത മഴയുടെ ശക്തി കുറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ ആകാശം തെളിഞ്ഞതായിരുന്നു. ഇതിനകം തന്നെ വിവിധതലങ്ങളില്‍ കയറിയ വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ കഠിന ശ്രമം തുടരുകയാണ്.
വെള്ളത്തിലായി പല റോഡുകളും ഹൈവേകളും അണ്ടണ്ടര്‍ ബ്രിഡ്ജുകളും ഗതാഗത യോഗ്യമാക്കുന്ന ശ്രമം തുടരുകയാണ്. മഴയെ തുടര്‍ന്ന് വെള്ളം കയറിയ അല്‍ ഖോബാര്‍ ദമ്മാം എയര്‍പോര്‍ട്ട് ഹൈവേ തുറന്നു. മണിക്കൂറുകള്‍ നീണ്ടണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ മഴയുടെ അളവ് കുറഞ്ഞത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് സഹായകമായി.
പൊലിസ് , സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് , മുനിസിപ്പാലിറ്റി തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പലയിടത്തും ഇവര്‍ക്ക് സഹായകരമായി നാട്ടുകാരും രംഗത്തുണ്ടണ്ട്. മലയിടിച്ചിലില്‍ തകര്‍ന്ന അബഹ ദര്‍ബ് ചുരം റോഡ് പൂര്‍ണമായി സഞ്ചാര യോഗ്യമാകാന്‍ ദിവസങ്ങള്‍ എടുക്കും. അതേസമയം പലയിടങ്ങളിലും കനത്ത മഴയ്ക്കു ശേഷം മൂടല്‍ മഞ്ഞും മഞ്ഞു വീഴ്ചയും ആരംഭിച്ചിട്ടുണ്ടണ്ട്. വൈകുന്നേരത്തോടെ മഴയും തണുപ്പും ശക്തി പ്രാപിച്ചത് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമായി.
അബഹയിലുണ്ടണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായ നിലക്ക് പദ്ധതി നടത്തിപ്പുകളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും താഴ്‌വരകള്‍ കൈയേറി അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അസീര്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ പറഞ്ഞു. പ്രളയക്കെടുതികളുണ്ടണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago