സയ്യിദ് മുഷ്താഖ് അലി ട്രോഫി: പൂര്‍വ മേഖല ചാംപ്യന്മാര്
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ഇന്റര്‍ സോണല്‍ കിരീടം പൂര്‍വ മേഖലയ്ക്ക്. ഫൈനലില്‍ പശ്ചിമ മേഖലയെ എട്ടു വിക്കറ്റിനു തകര്‍ത്താണു മനോജ് തിവാരി നായകനായ പൂര്‍വ മേഖല കിരീടം നേടിയത്.
ആദ്യം ബാറ്റു ചെയ്ത പശ്ചിമ മേഖല നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ വെറും 13.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പൂര്‍വ മേഖല 153 റണ്‍സെടുത്ത് വിജയവും കിരീടവും സ്വന്തമാക്കി.
34 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്സും പറത്തി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് സിങിന്റേയും 30 പന്തില്‍ മൂന്നു ഫോറും ആറു സിക്സും പറത്തി 56 റണ്‍സെടുത്ത ഇഷങ്ക് ജഗ്ഗിയുടേയും മിന്നല്‍ ബാറ്റിങാണു പൂര്‍വ മേഖലയ്ക്ക് വിജയ ലക്ഷ്യം അനായാസമാക്കിയത്. ഓപണര്‍ അരുണ്‍ കാര്‍ത്തിക് 24 റണ്‍സെടുത്തു. മനോജ് തിവാരി ഒന്‍പതു റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റു ചെയ്ത പശ്ചിമ മേഖലയ്ക്കായി ഓപണര്‍ ഷെല്‍ഡന്‍ ജാക്സന് 52 റണ്‍സെടുത്തു ടോപ് സ്കോററായി.
മധ്യനിരയില്‍ 20 പന്തില്‍ 36 റണ്‍സെടുത്ത റുജുല്‍ ഭട്ടിന്റെ ബാറ്റിങാണു പശ്ചിമ മേഖലയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. പൂര്‍വ മേഖലയ്ക്കായി പ്രീതം ദാസ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."