ചര്‍ച്ചകള്‍ വ്യര്‍ഥമാകരുത്
കൗമാരക്കാരായ ആളുകളിലെ ലഹരി ഉപയോഗവും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇന്ന് പൊതുസമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്തുകൊണ്ടണ്ടിരിക്കുകയാണ്. എന്നാല്‍, ചര്‍ച്ചകള്‍ക്കപ്പുറത്തേക്ക് പരിഹാരത്തെ കുറിച്ച് പലരും സംസാരിക്കുന്നില്ല. മാത്രമല്ല, സമൂഹത്തില്‍ പേരെടുക്കാനും ശ്രദ്ധിക്കപ്പെടാനും വേണ്ടണ്ടി മാത്രം ശബ്ദമുയര്‍ത്തുന്ന ചിലര്‍ ഇത്തരം പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതി ഗുരുതരമായ അപകടങ്ങളിലേക്കാണ് വഴിതുറക്കുന്നത്.
പ്രായത്തിന്റെ ചാപല്യത്താല്‍ തെറ്റായ ദിശയിലേക്ക് നീങ്ങുന്ന ഒരു സമൂഹത്തെ പരസ്യമായ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും കൊണ്ടണ്ട് മാനസിക സംഘര്‍ഷത്തിലേക്ക് തള്ളി വിടുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഈ അവസ്ഥ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്നതാണ് സത്യം.
മാനസികമായി സംഘര്‍ഷത്തിലാകുന്ന ആളുകള്‍ കൂടുതല്‍ തെറ്റ് ചെയ്യാനാണ് സാധ്യത. എന്നിരിക്കെ പൊതുജനം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് ശരിയല്ല. സാമൂഹിക സേവനരംഗങ്ങളില്‍ സജീവത പുലര്‍ത്തുന്ന ഗ്രൂപ്പുകളും സംഘടനകളും ശാസ്ത്രീയമായ രീതിയില്‍ ഉല്‍ബോധനം നടത്തി നാടിന്റെ നല്ല നാളേക്കായി പ്രവര്‍ത്തിക്കണം. എന്നാല്‍ മാത്രമേ പ്രതീക്ഷകള്‍ അര്‍ഥവത്താവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."