മാനനഷ്ടക്കേസ്: കെജ്രിവാള് മാര്‍ച്ച് 21നകം കോടതിയില്‍ ഹാജരാകണം
ന്യൂഡല്‍ഹി: മാനഷ്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് മാര്‍ച്ച് 21നകം നേരിട്ട് ഹാജരാകണമെന്ന് ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. നേരിട്ട് ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള് നല്കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനും വൈസ് പ്രസിഡന്റായിരുന്ന ചേതന്‍ ചൗഹാനുമാണ് കെജ്രിവാളിനെതിരേ മാനഷ്ടക്കേസ് നല്‍കിയത്.
ബംഗളൂരുവില്‍ ചികില്‍സയിലായതിനാല്‍ ഉടന്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെജ്രിവാള് അറിയിച്ചു. ഫെബ്രുവരി 21 ന് മാത്രമേ ഡല്‍ഹിയില്‍ തിരിച്ചെത്തുകയുള്ള എന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കെജ്രിവാളിന്റെ ഹരജി പരിഗണിച്ച മെട്രോപൊളിറ്റന്‍ കോടതി മജിസ്ട്രേറ്റ് അഭിലാഷ് മല്‍ഹോത്ര അദ്ദേഹത്തിന് ഹാജരാകാനുള്ള സമയം മാര്‍ച്ച് 21 വരെ നീട്ടി നല്കി.
ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറികളെ കുറിച്ച് കെജ്രിവാള് നടത്തിയ പ്രസ്താവനകളാണ് കേസിന് ആധാരം. ബി.ജെ.പി എം.പി കീര്‍ത്തി അസാദിനെതിരേയും ക്രിക്കറ്റ് അസോസിയേഷന് മാനഷ്ട കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."