കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ആര്‍.എസ്.എസ് നേതൃത്വം. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന് ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.
എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്ര സമ്പത്ത് വീതിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ പരാജയപ്പെട്ടു. പകരം ഏതാനും പേരെ കൂടുതല്‍ പണക്കാരാക്കുകയാണ് സര്‍ക്കാര്‍ചെയ്തത്. കാര്‍ഷികരംഗത്തെ പ്രതിസന്ധികള്‍ അനിയന്ത്രിതമായതിനാലാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്. കര്‍ഷകര്‍ ആത്മഹത്യചെയ്തുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാരിന് ഉത്തരവാദിത്വം കൂടുകയാണ് വേണ്ടത്. ആര്‍.എസ്.എസ്സിനു കീഴിലുള്ള ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തിക സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഹൊസബലെ.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരുലക്ഷം കര്‍ഷകരാണ് ജീവനൊടുക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായെടുത്ത് എന്തെങ്കിലും ചെയ്‌തോ? രാജ്യത്തെ ഐ.ടി വ്യവസായത്തെ പ്രമാണിമാരാണ് പ്രതിസന്ധി കാരണം ഇങ്ങനെ ജീവനൊടുക്കിയതെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു. ഏതു സാമ്പത്തിക മാതൃകയാണ് പിന്തുടരുകയെന്നതു സംബന്ധിച്ചു പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കൂടുതല്‍ പറയാനാവില്ലെന്നും തുടക്കത്തിലെ പ്രതികരണങ്ങള്‍ അനുകൂലമാണെന്നും ഹൊസബലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."