കോഴിക്കോട് ഖാസിക്ക് മഹല്ലുകളുടെ ആദരം
കോഴിക്കോട്: പദവിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയെ ബൈഅത്ത് ചെയ്ത ഇരുന്നൂറില്‍ പരം മഹല്ലുകളുടെ കൂട്ടായ്മ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കോഴിക്കോട്ട് നടന്ന ചടങ്ങ് പ്രസിഡന്റ് പി.കെ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം സമര്‍പ്പിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഖാസിയെ ഷാളണിയിച്ചു. ബുള്ളറ്റിന്‍ പ്രകാശനം എം.വി കുഞ്ഞാമു സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍ക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു. മഹല്ല് പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ രേഖയുടെ പ്രകാശനം സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. വിവിധ വിഷയങ്ങളിലായി പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഫീഖ് സക്കരിയ്യ ഫൈസി, ഹുസൈന്‍ ചെറുതുരുത്തി എന്നിവര്‍ സംസാരിച്ചു.
സമസ്ത മുശാവറാംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, നവാസ് പൂനൂര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, മജീദ് ദാരിമി ചളിക്കോട്, ഒ.പി അശ്‌റഫ്, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, ഹസൈനാര്‍ ഫൈസി, ത്വാഹാ യമാനി എന്നിവര്‍ സംസാരിച്ചു. റസാഖ് ഹാജി മായനാട് സ്വാഗതവും സി. പി. ഉസ്മാന്‍ കോയ ഹാജി നന്ദിയും പറഞ്ഞു.
സമാപന പ്രാര്‍ഥനക്ക് അബ്ദുല്‍ ജലീല്‍ ഫൈസി കരിപ്പൂര്‍ നേതൃത്വം നല്‍കി. സൈനുല്‍ ആബിദീന്‍ തങ്ങള്‍, എന്‍. മൊയ്തീന്‍ കോയ, അബ്ദുല്‍ ഖാദര്‍ ഹാജി, അബൂബക്കര്‍കോയ, മാമുക്കോയഹാജി, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, ഹസ്സന്‍ മാത്തോട്ടം, എം.പി കോയട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."