ഇംഗ്ലണ്ടിന് പരമ്പര
ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്‍പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക ഉയര്‍ത്തിയ 79 റണ്‍സെന്ന ദുര്‍ബല ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇംഗ്ലണ്ട്. അലസ്റ്റര്‍ കുക്ക്(47*) നിക് ക്രോംപ്റ്റന്‍(22*) എന്നിവര്‍ ഇംഗ്ലണ്ടിനെ അനായാസം ജയത്തിലെത്തിച്ചു. ഇംഗ്ലണ്ട് നായകന്‍ കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സും ഈ മത്സരത്തില്‍ പിന്നിട്ടു. ഹെയ്ല്‍സ്(11) ആണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായ താരം. സ്‌കോര്‍ ഇംഗ്ലണ്ട്- ഒന്‍പതിനു 498 (ഡിക്ല), ഒരു വിക്കറ്റ് നഷ്ടത്തില്‍ 80. ശ്രീലങ്ക 101, 475.
അഞ്ചിന് 309 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ലങ്ക മികച്ച ചെറുത്തു നില്‍പാണ് നടത്തിയത്. ദിനേഷ് ചാന്‍ഡിമല്‍(126) രംഗണ ഹെറാത്ത്(61) എന്നിവര്‍ നന്നായി ബാറ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് ലങ്കയുടെ ലീഡ് 100 കടത്തുമെന്ന് കരുതിയെങ്കിലും ജെയിംസ് ആന്‍ഡേഴ്‌സന്റെ അഞ്ചു വിക്കറ്റ് പ്രകടനം കൂടുതല്‍ ലീഡ് നിഷേധിക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 498 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ലങ്ക 101 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."