HOME
DETAILS
MAL
മാധ്യമങ്ങള്ക്കെതിരേ വീണ്ടും ട്രംപിന്റെ വിമര്‍ശനം
backup
February 19 2017 | 02:02 AM
ന്യൂയോര്‍ക്ക: മാധ്യമങ്ങള്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ലോകത്തിനു മുന്നില്‍ അസത്യങ്ങളാണ് വിളിച്ചു പറയുന്നതെന്നും ട്രംപ് തുറന്നടിച്ചു. തിനക്കെതിരേ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്. യാതൊരു തെളിവുകളുമില്ലാതെയാണ് അവര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ സത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു. നേരത്തെ മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രുവെന്ന് ട്രംപ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."