സാമ്പത്തിക പ്രതിസന്ധി; എന്‍ജിനീയര്‍മാരുടെ എണ്ണം കുറക്കല്‍ നടപടിയുമായി കമ്പനികള്‍
ജിദ്ദ: സഊദിയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം മൂലം മുപ്പതു ശതമാനം എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പ്രമുഖ കമ്പനികളുടെ മുന്നറിയിപ്പ്്. നിലവില്‍ എന്‍ജിനീയറിംഗ് മേഖലയില്‍ 55 ശതമാനത്തിലേറെ ബിസിനസ് കുറഞ്ഞിട്ടുണ്ട്. നാലു മാസമായി എന്‍ജിനീയറിങ് മേഖലയില്‍ രൂക്ഷമായ മാന്ദ്യമാണ് നിലനില്‍ക്കുന്നത്.
റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലകളിലെ മാന്ദ്യവും എണ്ണ വിലയിടിച്ചിലും പദ്ധതികള്‍ നടപ്പാക്കിയ വകയില്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുള്ള വിഹിതം വിതരണം ചെയ്യുന്നതിനുള്ള കാലതാമസവുമാണ് എന്‍ജിനീയറിംഗ് മേഖലയിലെ മാന്ദ്യത്തിന് ഇടയാക്കുന്നത്. എന്‍ജിനീയര്‍മാര്‍ക്ക് വേതനം നല്‍കുന്നതിന് കമ്പനികള്‍ക്ക് സാധിക്കാത്ത സാഹചര്യമാണ് ഇതുമൂലം ഉടലെടുത്തിരിക്കുന്നത്.
മാന്ദ്യം മറികടക്കുന്നതിന് എന്‍ജിനീയറിങ് ഓഫീസ് ഉടമകള്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായുന്നത് ഇതിന്റെ ഭാഗമായാണ് എന്‍ജിനീയര്‍മാരുടെ എണ്ണം കുറക്കുന്നതിന് സ്ഥാപന ഉടമകള്‍ നീക്കം തുടങ്ങിയത്. തൊഴില്‍ കരാറുകള്‍ പുതുക്കാതെയും യോഗ്യത കുറഞ്ഞവരെ പിരിച്ചുവിട്ടുമാണ് എന്‍ജിനീയറിങ് ഓഫീസുകള്‍ ആദ്യ ഘട്ട നീക്കം. അതെല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അല്ലെങ്കില്‍ മാന്ദ്യം തുടരുന്ന പക്ഷം ചെറുകിട എന്‍ജിനീയറിങ്് ഓഫീസുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ എന്‍ജിനീയറിങ്് ഓഫിസ് കമ്മിറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ ഹുസൈന്‍ ആലുമുശൈത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."