വിദേശികള്‍ക്ക് ദീര്‍ഘകാല റീ എന്‍ട്രി നല്‍കി സ്വകാര്യ കമ്പനികള്‍
ജിദ്ദ: സാമ്പത്തിക പ്രതിസന്ധി കാരണം സഊദിയിലെ നിരവധി സ്വകാര്യ മേഖലാ കമ്പനികള്‍ വിദേശ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി നല്‍കുന്നു. കോണ്‍ട്രാക്ടിംങ് കമ്പനികള്‍, എന്‍ജിനീയറിങ് കമ്പനികളാണ് തങ്ങളുടെ ജീവനക്കാരെ ശമ്പളമില്ലാതെ റീ എന്‍ട്രിയില്‍ നാട്ടിലേക്ക് അയക്കുന്നത.്
മൂന്നു മാസം മുതല്‍ ആറു മാസം വരെ ശമ്പളമില്ലാത്ത അവധിക്ക് വിദേശ തൊഴിലാളികളെ നാട്ടില്‍ അയക്കുന്നത് വഴി വേതനം നല്‍കാതെ സാമ്പത്തിക ചെലവ് ഒരു പരിധിവരെ കുറക്കാന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ കണക്കാക്കുന്നത്. പ്രധാന ഗവണ്‍മെന്റ് പദ്ധതികളുടെ നടത്തിപ്പ് കരാര്‍ ലഭിക്കാത്തത് നിരവധി കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദീര്‍ഘകാല റീ എന്‍ട്രിയില്‍ സ്വദേശങ്ങളിലേക്ക് പോവാന്‍ ആഗ്രഹിക്കാത്തവരോട് ജോലി ഉപേക്ഷിച്ച് മറ്റു കമ്പനിയിലേക്ക് മാറുവാനും ആവശ്യപ്പെടുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
അതേ സമയം ചില കമ്പനികള്‍ ടിക്കറ്റ് ഇനത്തില്‍ 2000 റിയാലും നാട്ടില്‍ ഇക്കാലമത്രയും തങ്ങുന്നതിന് 4000 റിയാലും മാത്രം നല്‍കി തൊഴിലാളികളെ ദീര്‍ഘകാല റീ എന്‍ട്രിയില്‍ നാട്ടിലേക്ക് അവധി നല്‍കി പറഞ്ഞുവിടുന്നുമുണ്ട്. എന്നാല്‍ ചില ജീവനക്കാരോട് സ്വയം പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതേ സമയം, അടുത്ത വര്‍ഷം വിദേശ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ലെവി വര്‍ധിപ്പിച്ചത് ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് കടുത്ത ആഘാതമാകുമെന്നാണ് വിലയെരുത്തല്‍ 2018 ജനുവരി മുതല്‍ സഊദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള ഓരോ വിദേശ തൊഴിലാളിക്കും മാസത്തില്‍ 400 റിയാലും 2019 ജനുവരി മുതല്‍ 600 റിയാലും 2020 ജനുവരി മുതല്‍ 800 റിയാലുമാണ് ലെവി നല്‍കേണ്ടിവരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."