തമിഴ്നാട് സര്‍ക്കാര്‍ കുറ്റവാളികളുടെ 'കൂട്ടായ്മ'യായെന്ന് കമല്ഹാസന്
ചെന്നൈ: നിയമസഭക്കകത്തെ നാടകീയ രംഗങ്ങള്‍ക്കു ശേഷം അധികാരമുറപ്പിച്ച പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ തെന്നിന്ത്യന്‍ താരം കമല്ഹാസന് വീണ്ടും രംഗത്ത്. വിശാവാസ വോട്ട് നേടിയെന്നത് ജനങ്ങള്‍ സ്വീകരിച്ചെന്നതിന്റെ തെളിവല്ലെന്നും തെരുവില്‍ അലയടിക്കുന്ന വികാരങ്ങള്‍ മറ്റൊന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി,വിക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രിംകോടതി ശശികല കുറ്റവാളിയെന്ന് വിധിയെഴുതിയതിനെ തുടര്‍ന്ന് പളനിസാമിയെ മുഖ്യമന്ത്രിയാക്കി. കുറ്റവാളികളുടെ ഒരു കൂട്ടായ്മയാണിപ്പോള്‍ സര്‍ക്കാര്‍. കളങ്കമില്ലാത്ത ഒരു നിയമസഭയാണ് തങ്ങള്‍ക്കു വേണ്ടത്. തെരഞ്ഞെടുപ്പ് നടത്തി ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെയും ശശികലക്കെതിരെ കമല്ഹാസന് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."