HOME
DETAILS
MAL
ആദായ നികുതി ഉദ്യോഗസ്ഥന് അറസ്റ്റില്‍
backup
February 14 2018 | 01:02 AM
ഭൂവനേശ്വര്‍: പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഭദ്രക് ജില്ലയില്‍ വച്ചാണ് നിരഞ്ജന് ബെഹ്്റയെന്ന ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ലക്ഷം രൂപയും നിരവധി സ്ഥലങ്ങളുടെ പ്രമാണങ്ങളും കണ്ടെടുത്തതായി സി.ബി.ഐ അറിയിച്ചു. ഭദ്രക് ജില്ലയിലെ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് നികുതി സംബന്ധിച്ച കാര്യങ്ങളില്‍ ഇളവ് നല്കാമെന്നറിയിച്ചാണ് 50,000 രൂപ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് പരാതിക്കാരന് സി.ബി.ഐയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആവശ്യപ്പെട്ട തുകയില്‍ 40,000 രൂപ കൈമാറുമ്പോഴാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."