HOME
DETAILS

അതിവേഗ റെയില്‍ കോറിഡോര്‍ നിര്‍മിക്കാന്‍ തീരുമാനം

  
backup
February 14 2018 | 01:02 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%87%e0%b4%97-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%a1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: രാജ്യത്ത് 10,000 കി.മീറ്റര്‍ ദൂരത്തില്‍ അതിവേഗ റെയില്‍ കോറിഡോര്‍ നിര്‍മിക്കാന്‍ തീരുമാനം. നിലവില്‍ വേഗതയിലോടുന്ന ട്രെയിനുകള്‍ക്കുവേണ്ടിയാണ് പുതിയ അതിവേഗ കോറിഡോര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഈ പാതവഴി മണിക്കൂറില്‍ 200 മുതല്‍ 250 കി.മീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ക്ക് സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തിലാണ് അതിവേഗ റെയില്‍ കോറിഡോര്‍ സംബന്ധിച്ച തീരുമാനമുണ്ടായത്.
റെയില്‍ കോറിഡോര്‍ സംബന്ധിച്ച പ്രഖ്യാപനം ഏപ്രിലില്‍ ഉണ്ടാകും. ദേശീയ പാതകളുടെയോ അല്ലെങ്കില്‍ നിലവിലുള്ള റെയില്‍ പാളങ്ങള്‍ക്ക് മുകളിലൂടെയോ തൂണുകള്‍ ഉയര്‍ത്തി രണ്ടുവരി പാത നിര്‍മിക്കാനാണ് തീരുമാനം.
പദ്ധതി വിജയിക്കുകയാണെങ്കില്‍ പുതിയ പാതക്കായി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും റെയില്‍വേക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. നിര്‍മാണ ചെലവിലും ഗണ്യമായ കുറവുണ്ടാകും. വിമാനയാത്രയെപോലെ യാത്രക്കാര്‍ക്ക് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് എത്താന്‍ അധികസമയം വേണ്ടിവരില്ല.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ നിസാമുദ്ദീന്‍-ആഗ്ര റൂട്ടിലോടുന്ന ഗതിമാന്‍ എക്‌സ്പ്രസ് ആണ്. ഇതിന്റെ വേഗത മണിക്കൂറില്‍ 160 കി.മീറ്റര്‍ ആണ്. ഗതിമാനു പിന്നാലെ വേഗതയിലോടുന്ന മറ്റ് ട്രെയിനുകളാണ് രാജധാനിയും ശതാബ്ധിയും. അടുത്ത കാലത്തായി ട്രെയിന്‍ സര്‍വിസ് അതിവേഗത്തിലാക്കാനുള്ള ആലോചനയിലാണ് റെയില്‍വേ മന്ത്രാലയം.
2022 ന് മുന്‍പ് ഇന്ത്യന്‍ റെയില്‍വേ ഹൈസ്പീഡ് ട്രെയിന്‍ സര്‍വിസ് തുടങ്ങാനാണ് ആലോചിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

Kerala
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago