HOME
DETAILS
MAL
മോഹന്‍ ഭാഗവത് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് മായാവതി
backup
February 14 2018 | 01:02 AM
ലഖ്‌നൗ: ആര്‍.എസ്.എസിനെ സൈന്യവുമായി താരതമ്യം ചെയ്ത മോഹന്‍ ഭാഗവത് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും പരിഹസിക്കുകയുമാണ് ചെയ്തതെന്ന് ബി.എസ്.പി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതി.
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മോഹന്‍ ഭാഗവത് രാജ്യത്തോടും സൈനികരോടും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
വ്യത്യസ്തമായ വെല്ലുവിളികളാണ് സൈനികര്‍ നേരിടുന്നത്. ഇതില്‍ ചിലത് ധാര്‍മികമായിട്ടായിരിക്കാം.
എന്നാല്‍ മോഹന്‍ ഭാഗവതില്‍ നിന്നുണ്ടായതുപോലുള്ള വെല്ലുവിളികള്‍ അവരെ അപമാനിക്കുന്നതിന് തുല്യമാണ്.
നിരുത്തരവാദ പരാമര്‍ശം നടത്തിയ മോഹന്‍ ഭാഗവതിനെ ആര്‍.എസ്.എസ് പുറത്താക്കുകയാണ് വേണ്ടത്.
സാമൂഹിക സംഘടനയെന്ന പേരില്‍ രൂപം കൊടുത്ത ആര്‍.എസ്.എസ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയാണ്.
ഇത് ശരിയായ രീതിയല്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."