HOME
DETAILS
MAL
സ്ത്രീകള്‍ക്ക് ആരോഗ്യ രക്ഷാപദ്ധതി
backup
February 14 2018 | 01:02 AM
ഹൈദരാബാദ്: സംസ്ഥാനത്തെ 20,000 ഗ്രാമീണ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം സൗജന്യ ചികിത്സാ സൗകര്യം ലഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കാമിനി ശ്രിനിവാസ് അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് ആരോഗ്യ ദീപ്തിയിലൂടെ ജനങ്ങളെ ബോധവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെയുള്ളവയും പദ്ധതിപ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കും. ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടേയും മരണം വര്‍ധിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെതിരേ കൂടുതല്‍ ആധുനിക ചികിത്സ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."