വിത്തുത്സവം; കേരളത്തിന്റെ വിത്തു സംരക്ഷകരെ ആദരിച്ചു
പുത്തൂര്‍വയല്‍: കേന്ദ്ര സര്‍ക്കാറിന്റെ ജീനോം സേവിയര്‍ (വിത്ത് സംരക്ഷണ) അവാര്‍ഡ് ലഭിച്ച കേരളത്തില്‍നിന്നുള്ള കര്‍ഷകരെ വിത്തുത്സവത്തില്‍ ആദരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 20 കര്‍ഷകരെയാണ് ആദരിച്ചത്.
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍.വി.ഉമ്മന്‍, കാലിക്കറ്റ്് യൂനിവേഴ്‌സിറ്റി മുന്‍ പ്രൊ.വൈസ് ചാന്‍സിലര്‍ പ്രൊഫ എം.കെ പ്രസാദ്, സ്റ്റിയറിങ് കമ്മിറ്റി മെമ്പര്‍ ഡോ. എസ്. എഡിസണ്‍ എന്നിവര്‍ കര്‍ഷകരെ പൊന്നാടയണിയിച്ചു.
വിത്ത്, ജൈവവൈവിധ്യം, കാലാവസ്ഥ, ഭക്ഷണം എന്ന വിഷയത്തിലെ സെമിനാറില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. സി.ആര്‍ എല്‍സി അധ്യക്ഷയായി. നവശക്തി ട്രസ്റ്റ് ഡയറക്ടര്‍ ഡോ. ആര്‍.ഡി അയ്യര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജീനോം സേവ്യര്‍ അവാര്‍ഡ് ജേതാക്കളായ പി. നാരായണന്‍ ഉണ്ണി ചിറ്റൂര്‍, ജോസ് മാത്യു, എന്‍ വാസവന്‍, സിബി ജോര്‍ജ്ജ്, ബെന്നി മാത്യു, പി. കൃഷ്ണന്‍, ചെറുവയല്‍ രാമന്‍, കെ. അരവിന്ദ്, കെ. നരേന്ദ്രന്‍, എന്‍.എം ഷാജി, മേലേതില്‍ മൊയ്തീന്‍കുട്ടി, മുഹമ്മദ് മൂപ്പന്‍, കെ.വി കണ്ണന്‍, സജീവന്‍ കാവുംകര, എന്‍.എ ചന്ദ്രന്‍, ബി. പ്രദീഷ് സംസാരിച്ചു. ഡോ. സി.എസ് ചന്ദ്രിക സ്വാഗതവും സീഡ് കെയര്‍ പ്രസിഡന്റ് കെ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."