സ്വകാര്യ മേഖലയിലെ കുടിശ്ശിക വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദേശം
റിയാദ്: സഊദിയില്‍ സര്‍ക്കാര്‍ പദ്ധതികളും കരാറുകളും ഏറ്റെടുത്തു നടപ്പാക്കിയ വകയില്‍ സ്വകാര്യ മേഖലാ കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്നു കൊടുത്തുവീട്ടാന്‍ ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു കുടിശ്ശികകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനു രാജാവ് നിര്‍ദേശം നല്‍കിയത്.
രാജാവിന്റെ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായും കുടിശ്ശിക വിതരണം വൈകാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടതായും വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി അറിയിച്ചു.
സര്‍ക്കാര്‍ പദ്ധതികളുടെ കുടിശ്ശികകള്‍ നിജപ്പെടുത്തുന്നതിനു പ്രത്യേക സമിതിയെ നിയോഗിക്കാനും രാജാവിന്റെ നിര്‍ദേശത്തിലുണ്ട്. വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള സമിതി കുടിശ്ശികകള്‍ തരംതിരിക്കുകയും കണക്കെടുക്കുകയും ചെയ്യും.
ഇതോടെ കുടിശ്ശിക വിതരണം വൈകുന്നതിനുള്ള കാരണം വേഗത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."