HOME
DETAILS
MAL
വരള്‍ച്ച; മുതുമലയിലേക്ക് കാമരാജ് അണക്കെട്ടില്‍നിന്ന് വെള്ളമെത്തിക്കും
backup
February 19 2017 | 05:02 AM
ഗൂഡല്ലൂര്‍: വരള്‍ച രൂക്ഷമായ മുതുമല വന്യജീവി സങ്കേതത്തിലേക്ക് വെള്ളമെത്തിക്കാന്‍ നടപടി തുടങ്ങി. ഇതിനായി ഊട്ടിക്കടുത്ത് കാമരാജ് സാഗര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടാനാണ് തീരുമാനമായത്. വനം വകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് അണക്കെട്ട് തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
അണക്കെട്ടില്‍നിന്നും തുറന്നുവിടുന്ന വെള്ളം സിങ്കാര, മായാര്‍ പുഴകള്‍ വഴിയാണ് സങ്കേതത്തിലെ വിവിധയിടങ്ങളില്‍ എത്തുക. മുതുമല, സിരിയൂര്, ആനക്കട്ടി, വാഴത്തോട്ടം, പൊക്കാപുരം എന്നിവിടങ്ങളിലാണ് വെള്ളമെത്തുക. മുതുമല സങ്കേതത്തിലെ ഗ്രാമവാസികള്‍ ഇവിടെയെത്തുന്ന വെള്ളം തടഞ്ഞുനിര്‍ത്തി കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."